എന്ന എന്‍റെ ഈ എഴുത്തിനു എന്ത് പ്രസക്തി എന്ന് എനിക്കറിയില്ല. എങ്കിലും ഞാന്‍ ചിലത് ഇവിടെ കുറിക്കുന്നു.
ജീവിക്കാനുള്ള അവകാശം എന്നത് കൊണ്ട് എന്താണ് ഞാന്‍ ഉദേശിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലായികാണുമല്ലോ! ഈ ലോകത്തില്‍ ഏതൊരു മനുഷ്യനും ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്. അതിനര്‍ത്ഥം അവനു എന്തും ചെയ്യാം എന്നല്ലതാനും. എന്നാല്‍ അവനു പലതിനും ഉള്ള അവകാശം അതില്‍ പെടുന്നുണ്ടുതാനും.എന്താ? പേടിച്ചു പോയോ.? അതോ എനിക്കെന്തോ പറ്റിയതാണെന്നു വിചാരിച്ചുവോ? ഒരിക്കലും അല്ലാട്ടോ. എനിക്കീ നാട്ടില്‍ ജീവിക്കണമെങ്ങില്‍ എന്തെല്ലാം അവകാശങ്ങള്‍ എനിക്ക് ലഭിക്കുന്നു എന്ന് അറിയണ്ടേ..മാത്രവുമല്ല എനിക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ നഷ്ടപെടുന്നില്ല എന്നും ഉറപ്പു വരുത്തണ്ടേ?
ഞാന്‍ എന്താ നിയമം പഠിപ്പിക്കാന്‍ പോകുകയാണെന്ന് തോന്നുന്നോ? ഒരിക്കലും അല്ല... ഞാന്‍ പലതും ആലോചിച്ചു പോകുന്നു.. എനിക്ക് എന്‍റെ നാട്ടില്‍ ജീവിക്കണമെങ്ങില്‍, ഒരു വാക്ക് പറയമെങ്ങില്‍, ഒന്ന് യാത്ര ചെയ്യണമെങ്ങില്‍, പലരുടെയും അനുവാദം വേണമത്രേ. അവിടെ ഞാന്‍ എന്ത് പറഞ്ഞാലും അത് വര്‍ഗീയത ആണ് പോലും. അപ്പൊ അടുത്ത സംശയം.
എന്താണാവോ വര്‍ഗീയത? ഹിന്ദു എന്നത് എന്താണ്? അമ്പലത്തില്‍ പോകുന്നതിന്‍റെ ആവശ്യകത എന്താണ്? ഓരോ മന്ത്രത്തിന്‍റെയും അര്‍ത്ഥം എന്താണ്? ആചാരങ്ങളില്‍ ഏതെല്ലാം പാലിക്കണം ഏതെല്ലാം ഒഴിവാക്കണം, അതിലെ ശാസ്ത്രീയത എന്താണ്? ഇങ്ങനെ പറഞ്ഞു പോകുന്ന കാര്യങ്ങള്‍ അവിടെ പലര്‍ക്കും വര്‍ഗീയത ആണ് പോലും. "ലോകാ സമസ്താ സുഖിനോ ഭവന്തു:" എന്ന വാചകം എന്‍റെ സമൂഹത്തില്‍ പരത്തിയ ഞാന്‍ ചില വ്യക്തികളുടെ സൊകാര്യതാല്‍പര്യങ്ങള്‍ക്കായി വര്‍ഗീയവാദി എന്ന് നാമകരണം ചെയ്യപ്പെട്ടു. എന്‍റെ ഈ വാക്കുകള്‍ സമൂഹത്തില്‍ കൊലയാളികളെ വളര്‍ത്തി എന്ന് വരെ പറഞ്ഞും എഴുതിയും പലരും പ്രചരിപ്പിച്ചു.
ഇതൊന്നും പോരാഞ്ഞു, എന്‍റെ കല്യാണവേളയില്‍ അത് മുടക്കാന്‍ വല്ലവിധേനയും സാധിക്കുമോ എന്നുപോലും പലരും ചിന്തിച്ചിരുന്നു എന്നു സത്യം.. അതിനു വേണ്ടി, പാവപ്പെട്ടവരുടെ വീടുകളില്‍ ചെന്ന്, എന്‍റെ കല്യാണത്തിന് വന്നാല്‍ അവര്‍ക്കിപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികവും അല്ലാത്തതും ആയ സഹായങ്ങള്‍ (അതും പഞ്ചായത്ത്, താലൂക് എന്നിവിടങ്ങളില്‍ നിന്നും കിട്ടുന്നതാണെന്ന് ഓര്‍ക്കണം) ഇനി മുതല്‍ കിട്ടില്ല എന്ന ഭീഷണി മുഴക്കി. മാത്രവുമല്ല, അങ്ങനെ ഈ വിലക്ക് ലംഘിച്ചു പോകുന്നവരെ വര്‍ഗീയവാദികള്‍ എന്ന് മുദ്രകുത്തുകയും ചെയ്യും എന്നും പരസ്യമായി പറഞ്ഞു.. പാവങ്ങള്‍, ഇത്രെഒക്കെ കേട്ടതും, നാട്ടുകാര്‍ പേടിച്ചു. കല്യാണം ഒരു പരിധി വരെ ഒക്കെ ഇളക്കാന്‍ അവര്‍ക്കായെന്നു അവര്‍ വിശ്വസിച്ചു.
എന്നാല്‍ അവര്‍ പോലും വിചാരിക്കാതെ അവര്‍ക്കൊരും തിരിച്ചടി കിട്ടി. അത് എന്‍റെ കല്യാണത്തിന്റെ അന്ന് തന്നെ. റിസപ്ക്ഷന്‍ ദിവസം ഹര്‍ത്താല്‍ ആയതു അവരുടെ എതിരാളികള്‍ പറഞ്ഞിട്ടാനെങ്ങിലും, അവര്‍ക്ക് ആശ്വസിക്കാന്‍ വകയായി. എന്‍റെ കല്യാണം ഒരു തരത്തില്‍ അല്ലെങ്ങില്‍ വേറൊരു തരത്തില്‍ ബാധിക്കപ്പെട്ടല്ലോ.
അതൊക്കെ കഴിഞ്ഞ കാര്യങ്ങള്‍. ഇപ്പോ എന്താ അസുഖം? ഞാന്‍ ഫെയിസ്ബുക്ക് എന്ന സാധനത്തില്‍ ഇടുന്നതൊക്കെ അവര്‍ക്ക് സുഖിക്കുന്നില്ല പോലും. അങ്ങനെ എന്തെങ്ങിലും ഇടാന്‍ പാടുമോ? സത്യം തന്നെ ആയിക്കൊള്ളട്ടെ. എന്ന് വിചാരിച്ചു അവര്‍ക്കെതിരെ എഴുതാമോ?
ഞാന്‍ ഒരു അക്രമത്തിനു ആഹ്വാനം ചെയ്യുന്നില്ല. ഒരു പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്നില്ല. മറ്റുള്ളവര്‍ ഷെയര്‍ ചെയ്യുന്നത് മാത്രമേ ഷെയര്‍ ചെയ്യാറുള്ളു. സ്വന്തമായി ചെയ്യുന്നത് നേരത്തെ പറഞ്ഞ പോലെ വല്ല മന്ത്രങ്ങളും വേദങ്ങളും ആചാരങ്ങളും മാത്രം.
അതിനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ? അവകാശം ഇല്ലേ? നിങ്ങള്‍ പറയൂ.
ഹരിറാം...
